മുല്ലപ്പെരിയാർ ഡാം ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശിക്കും

മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് അണക്കെട്ട് പരിശോധിക്കുന്നത്. കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സബ് കമ്മിറ്റി

Update: 2021-11-02 01:12 GMT
Editor : Nisri MK | By : Web Desk

മുല്ലപ്പെരിയാർ ഡാമില്‍ ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശനം നടത്തും. രാവിലെ പത്ത് മണിക്കാണ് സബ് കമ്മിറ്റി അംഗങ്ങൾ എത്തുക. മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് അണക്കെട്ട് പരിശോധിക്കുന്നത്. കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സബ് കമ്മിറ്റി.

നിലവിലെ സ്ഥിതി വിലയിരുത്താനാണ് സംഘം എത്തുന്നത്. കേന്ദ്ര ജല കമ്മീഷൻ ഉദ്യോഗസ്ഥനും കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും രണ്ടു പേരുമാണ് കമ്മിറ്റിയിലുള്ളത്. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.25 അടിയായി താഴ്ന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News