'102 കോടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു'; റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി

സമരം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Update: 2022-11-22 15:40 GMT
Editor : afsal137 | By : Web Desk

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ. 102 കോട്ി അധികമായി അനുവദിക്കണമെന്ന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ തുക ഉടൻ ലഭ്യമാക്കി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമരം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കമ്മീഷൻ ഭാഗികമായി നൽകാനുള്ള ഉത്തരവിനെതിരെയാണ് റേഷൻ വ്യാപാരികളുടെ സമരം. ഈ മാസം 26 മുതൽ കടകൾ അടച്ചിടും. സംസ്ഥാനത്തെ റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു

Advertising
Advertising

51 ശതമാനം കമ്മീഷൻ വെട്ടികുറച്ച് കൊണ്ടുള്ള ഉത്തരവ് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ജില്ല സപ്ലൈ ഓഫീസർമാർക്ക് നൽകി. ഇതിനെതിരെ വ്യാപാരികൾ ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും. വ്യാപാരികൾക്ക് കമ്മീഷൻ കൃത്യമായി നൽകാറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. പല ഘട്ടങ്ങളിലായി അധികതുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വിശദീകരിച്ചു. ഭരണാനുകൂല സംഘടനകളും പണി മുടക്കിൽ പങ്കെടുക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News