കരിപ്പൂരിൽ 25 കോടിയുടെ ഹെറോയിനുമായി വിദേശവനിത പിടിയിൽ

അഞ്ച് കിലോ ഹെറോയിനാണ് കണ്ടെടുത്തത്‌

Update: 2021-09-22 10:31 GMT
Advertising

കരിപ്പൂരിൽ വൻ ലഹരി മരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശവനിത കോഴിക്കോട് നിന്ന് വന്ന ഡി.ആർ.ഐ. സംഘത്തിന്റെ പിടിയിലായി.

25 കോടിയോളം രൂപ വില വരുന്ന ഹെറോയിനാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

കെനിയയിലെ നെയ്‌റോബിയിൽ നിന്ന് വന്നതാണെന്നാണ് വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ. സംഘം അറസ്റ്റ് നടത്തിയത്.

യുവതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News