ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്

മാലിന്യ കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2023-04-01 04:33 GMT

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തം

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾ തീ പിടിക്കാൻ കാരണമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റം ഉണ്ടാകും. മാലിന്യ കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

110 ഏക്കർ സ്ഥലത്തായിട്ട് മാലിന്യ പ്ലാന്‍റ് വ്യാപിച്ചുകിടക്കുന്നത്. മാര്‍ച്ച് 2ന് വൈകിട്ട് 3.45ഓടെയാണ് ഇവിടെ നിന്നും തീ ഉയരുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്.അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News