നിലമ്പൂർ പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു

1200 ഹെക്ടർ വരുന്ന വനമേഖലയിൽ തിങ്കളാഴ്ച തുടങ്ങിയ കാട്ടുതീ ഇപ്പോഴും പടരുകയാണ്.

Update: 2024-04-03 04:21 GMT

മലപ്പുറം: നിലമ്പൂർ പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തിങ്കളാഴ്ച തുടങ്ങിയ കാട്ടുതീ കൂടുതൽ ശക്തിയോടെ പടരുകയാണ്. ഫയർഫോഴ്‌സിന് ഇവിടേക്ക് എത്താൻ കഴിയാത്തതാണ് വലിയ പ്രതിസന്ധിയാവുന്നത്. വനംവകുപ്പിനും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

കരടിപ്പാറ മേഖലയിൽ 1200 ഹെക്ടർ വനമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടന്നുചെന്ന് തീയണക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റു വാഹനങ്ങൾക്കൊന്നും ഇങ്ങോട്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്ങിനിറഞ്ഞ അടിക്കാട് ആയതിനാൽ കാട്ടുതീ അതിവേഗത്തിൽ പടരുകയാണ്. കാട്ടുതീ പടരുന്നതിനാൽ വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News