കൊല്ലം സായിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോച്ച്

സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു

Update: 2026-01-16 05:44 GMT

കൊല്ലം: കൊല്ലം സായിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോച്ച്. സ്ഥാപനത്തിൽ മാനസിക പീഡനം പതിവെന്ന് മുൻ കോച്ച് ഒളിമ്പ്യൻ അനില്‍കുമാര്‍. മികച്ചവര്‍ പോലും പഠനം നിര്‍ത്തിപ്പോകുന്നു. മാനസിക പീഡനം കാരണമാണ് താനും ജോലി ഉപേക്ഷിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. 100 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു അനില്‍കുമാര്‍. സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും അനിൽകുമാർ പറഞ്ഞു.

കൊല്ലം സായിയിലെ വനിതാ ഹോസ്റ്റലിലാണ് ഇന്നലെ രണ്ട് പെൺകുട്ടികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്‌ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിനിയും മറ്റെയാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്.

രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാർഥിനികളും ഇവരുടെ മുറിയിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ ഹോസ്റ്റലിലെത്തി അന്വേഷണം ആരംഭിച്ചു. ലാൽ ബഹദൂർ സ്റ്റേഡിയത്തോട് ചേർന്നാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News