ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ വീണ്ടും റിമാൻഡിൽ
150 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്
Update: 2025-02-15 16:02 GMT
കാസർഗോഡ് : ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ, എം.സി ഖമറുദ്ദീൻ വീണ്ടും റിമാൻഡിൽ. കാസർകോട് ചിത്താരി സ്വദേശിനികൾ നൽകിയ പരാതിയിൽ അറസ്റ്റിലായ ഖമറുദ്ദീനെ കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്‌തത്. നിക്ഷേപമായി സാബിറയിൽ നിന്നും 15 ലക്ഷവും, അഫ്സാനയിൽ നിന്നും 22 ലക്ഷവും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
ഫാഷൻ ഗോൾഡിൻ്റെ കീഴിലുള്ള നാല് ജ്വല്ലറികളുടെ പേരിൽ 700 ലധികം പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കേസ്. 150 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്.