കൊച്ചി തുറമുഖത്ത് നിന്ന് സ്വര്‍ണം പിടികൂടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് 15 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തത്

Update: 2021-04-22 16:02 GMT

കൊച്ചി തുറമുഖത്ത് നിന്ന് 15 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ നാല് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിന്‍ പോര്‍ട്ടിലെ കസ്റ്റംസ് ഏജന്റ് ബിജു, ബാഗേജ് സ്വീകരിക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി അല്‍ത്താഫ്, സ്വര്‍ണ്ണക്കടത്തിന് പണം നിക്ഷേപിച്ച രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

ഫ്രിജിന്റെ കംപ്രസറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ഡി.ആര്‍.ഐ അറിയിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News