വടകരയിൽ കുറുക്കന്റെ ആക്രമണം; നാലുവയസുകാരിയുൾപ്പടെ എട്ട് പേർക്ക് കടിയേറ്റു

നാലുവയസ്സുകാരിക്ക് വീട്ടിനകത്തുവെച്ചാണ് കുറുക്കന്റെ കടിയേറ്റത്

Update: 2023-06-30 16:27 GMT

കോഴിക്കോട്: കോഴിക്കോട് വടകരയിൽ നാലുവയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു. കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് ഇന്ന് വൈകീട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്.

നാലുവയസ്സുകാരിക്ക് വീട്ടിനകത്തുവെച്ചാണ് കുറുക്കന്റെ കടിയേറ്റത്. കടിയേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലർക്കും കാലിലും കൈയ്യിലുമാണ് കടിയേറ്റത്. ആക്രമിച്ചത് പേയിളകിയ കുറുക്കനാണെന്നാണ് സംശയം. കോട്ടപ്പള്ളിക്ക് സമീപം കഴിഞ്ഞയാഴ്ച രണ്ട് പേർക്ക് നായയുടെ കടിയേറ്റിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News