തുർക്കി - സിറിയ ഭൂകമ്പ ദുരിതബാധിതർക്ക് കൈത്താങ്ങായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സാമ്പത്തിക സമാഹരണം നടത്തിയത്

Update: 2023-03-28 14:35 GMT

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങളിൽ എല്ലാം നഷ്ടമായ ദുരിതബാധിതർക്ക് കൈത്താങ്ങായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ നിന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സാമ്പത്തിക സമാഹരണം നടത്തിയത്. 1,57,490 രൂപ ഭൂകമ്പ ദുരിത ബാധിതർക്കായി സമാഹരിച്ചു.

സഹായധനം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്കി എംബസി ഓഫിസിൽ വെച്ച് ഇന്ത്യയിലെ തുർക്കി വിദേശകാര്യ പ്രതിനിധി ഫിറാത്ത് സുനാലിന് കൈമാറി. ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളായ നുഹ മറിയം, മൻഷാദ് മനാസ് എന്നിവർ പങ്കെടുത്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News