മന്ത്രിമാരായ പി. രാജീവിന്റെയും കെ.എൻ ബാലഗോപാലിന്റെയും പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; തട്ടിപ്പിനു ശ്രമം

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, ഡി.ജി.പി അനിൽ കാന്ത് എന്നിവരുടെ പേരിലും സമാനമായ രീതിയിൽ വാട്‌സ്ആപ്പ് തട്ടിപ്പ് നടന്നിരുന്നു

Update: 2022-05-27 05:46 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മന്ത്രിമാരുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം. വ്യവസായ മന്ത്രി പി. രാജീവിന്റെയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും പേരിലാണ് വാട്‌സ്ആപ്പ് തട്ടിപ്പ്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്.

ഇരുവരുടെയും ഫോട്ടോ ഡി.പി ആക്കിയാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം നടന്നത്. സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് അക്കൗണ്ടുകളിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ആദ്യം സൗഹൃദരീതിയിൽ തുടങ്ങിയ സംഭാഷണത്തിൽ പിന്നീട് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്രിമാരുമായി നേരിട്ട് ബന്ധപ്പെട്ടത്. ഇതിലാണ് സൈബർ തട്ടിപ്പാണെന്ന് വ്യക്തമായത്. ആർക്കും പണം നഷ്ടപ്പെട്ടതായി വിവരമില്ല.

Full View

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, ഡി.ജി.പി അനിൽ കാന്ത് എന്നിവരുടെ പേരിലും സമാനമായ രീതിയിൽ വാട്‌സ്ആപ്പ് തട്ടിപ്പ് നടന്നിരുന്നു. സംഭവത്തിൽ നൈജീരിയൻ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

Summary: Fraud attempt creating fake WhatsApp account in the names the minister P. Rajeev and KN Balagopal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News