മരണത്തിലും പിരിയാത്ത സൗഹൃദം; വിങ്ങലായി അന്‍സിയും അഞ്ജനയും

ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്

Update: 2021-11-01 05:36 GMT
Editor : Jaisy Thomas | By : Web Desk

കേരളത്തെ കരയിപ്പിക്കുന്നൊരു വാര്‍ത്തയാണ് കേരളപ്പിറവി ദിനത്തില്‍ മലയാളി കേട്ടത്. 2019ലെ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത മലയാളി ഞെട്ടലോടെയാണ് കേട്ടത്. ഉറ്റചങ്ങാതിമാരായ ഇരുവരുടെയും മരണം സൗഹൃദവലയത്തെ ദുഃഖത്തിലാഴ്ത്തി.

റാമ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അവര്‍ ഉറ്റകൂട്ടുകാരായി മാറുകയായിരുന്നു. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകൾക്കിടയിൽ അൻസിക്കും അൻജനയും ഇടയിൽ തുടങ്ങിയ സൗഹൃദം മരണത്തിലും അതുപോലെ തുടര്‍ന്നു.

Advertising
Advertising

ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് ആൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News