സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ നിന്ന് വിട്ടുനിന്ന് ലീഗ് സംഘടനകൾ

ആലോചനായോഗങ്ങളിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നത്

Update: 2025-01-23 03:00 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ നിന്ന്  വിട്ടുനിന്ന് മുസ്‍ലിം ലീഗ് സംഘടനകൾ. ആലോചനായോഗങ്ങളിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നത്.

തദ്ദേശ വകുപ്പിലെ കോൺഗ്രസ് സംഘടനയെയും പണിമുടക്കിന്‍റെ യോഗങ്ങളിൽ ക്ഷണിച്ചില്ലെന്നും പരാതി. വിഷയം ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. ജോയിന്‍റ് കൗൺസിലിനൊപ്പം ഒപ്പം സെറ്റോ എടുത്തുചാടി സമരം പ്രഖ്യാപിച്ചെന്ന് വിമർശനം.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ സ്കീം നടപ്പിലാക്കുക. ശമ്പളപരിഷ്കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കുക. ഡിഎ കുടിശ്ശിക നൽകുക. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News