ഇന്ധന വില വീണ്ടും കൂട്ടി; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് പത്താം തവണ

തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി.

Update: 2021-06-18 03:06 GMT

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ 97.15 ഉം ഡീസലിന് 92.52രൂപയുമായി.

18 ദിവസങ്ങള്‍ക്കിടയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് പത്താം തവണയാണ്. നേരത്തേ സംസ്ഥാനത്തെ മിക്കയിടത്തും പ്രീമിയം പെട്രോളിന് വില നൂറ് കടന്നിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News