പത്തനംതിട്ടയിൽ വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് രോഗ വ്യാപനം

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 5042 പേർക്കും ആദ്യ ഡോസ് സ്വീകരിച്ച 14974 പേരിലും രോഗ ബാധയെന്ന് റിപ്പോര്‍ട്ടിലുണ്ട്

Update: 2021-08-06 08:51 GMT
Editor : ubaid | By : Web Desk

പത്തനംതിട്ടയിൽ വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് രോഗ വ്യാപനം കൂടുന്നതായി റിപ്പോർട്ട്. ജില്ലയിൽ സന്ദർശനം നടത്തിയ ഡോ. സുജിത് സിംഗിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോര്ട്ട് സമർപ്പിച്ചത്.  വാക്സിൻ സ്വീകരിച്ച 7000 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 5042 പേർക്കും ആദ്യ ഡോസ് സ്വീകരിച്ച 14974 പേരിലും രോഗ ബാധയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ ബാധ കണ്ടെത്തിയത് വാക്സിൻ സ്വീകരിച്ചവരിലെ 0.07 % ശതമാനം ആളുകൾക്ക് മാത്രമാണെന്നും വാക്സിനുകൾ ഫലപ്രദമാണന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ പ്രതികരിച്ചു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News