ആലുവയിലെ ഹോട്ടലിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഉടമക്ക് പരിക്ക്

രാത്രി പന്ത്രണ്ടരക്ക് ശേഷമാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്

Update: 2022-07-14 04:37 GMT
Editor : ലിസി. പി | By : Web Desk

ആലുവ: ആലുവയിലെ ഹോട്ടലിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. ഹോട്ടൽ ഉടമക്ക് പരിക്കേറ്റു. കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരക്ക് ശേഷമാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്. ഹോട്ടലിലെ മേശകളും കാശ് കൗണ്ടറും മറ്റും അടിച്ചു തകർത്തിട്ടുണ്ട്. ആലുവ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങി പൈസ നൽകാതെ പോയത് സംബന്ധിച്ച് ഇവരുമായി തർക്കമുണ്ടായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. കാറിലെത്തി പാഴ്‌സൽ ആവശ്യപ്പെടുകയും കാശ് നൽകാതെ പോകുകയുമായിരുന്നു. എന്നാൽ ഇന്നലെ അതേ ആളുകൾ വീണ്ടും വന്ന് പാഴ്‌സൽ ആവശ്യപ്പെട്ടു. എന്നാൽ കൗണ്ടറിൽ വന്ന് പാഴ്‌സൽ വാങ്ങാൻ പറഞ്ഞെന്നും ഹോട്ടൽ ഉടമകളിലൊരാൾ പറഞ്ഞു. അതിന് ശേഷം പൈസ ഗൂഗിൾപേ ആയി നൽകുകയും ചെയ്തു. അവർ പോയി കുറച്ച് സമയത്തിന് ശേഷമാണ് മുഖം മൂടി ധരിച്ച് എത്തിയവർ ആക്രമണം നടത്തിയതെന്നും ജീവനക്കാർ പറയുന്നു. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News