വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

മൂന്ന് ദിവസം മുമ്പ് വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി

Update: 2024-06-22 03:56 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പിടിയിലാവർ വളാഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. പീടികപ്പടി സ്വദേശികളായ സുനിൽ,ശശി,പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

മൂന്ന് ദിവസം മുമ്പ് വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ്  വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കൾ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചതും.

Advertising
Advertising

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരൂർ ഡിവൈഎസ്പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News