കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; എം.സി റോഡിൽ ഗതാഗത നിയന്ത്രണം

ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

Update: 2024-04-12 03:18 GMT
Advertising

കൊല്ലം; കൊട്ടാരക്കര പനവേലിയിൽ എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു ടാങ്കർ എത്തിച്ചത്തിനു ശേഷം ഇന്ധനം മാറ്റും. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വെട്ടിക്കവലയിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിട്ട് സദാനന്ദപുരത്ത് കയറുന്ന രീതിയിലാണ് നിലവിൽ ഗതാഗത പുനഃക്രമീകരണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News