ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

ജംബോ,ജെമിനി സർക്കസ് കമ്പനികളുടെ സ്ഥാപകനായിരുന്നു

Update: 2023-04-24 04:53 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: ജംബോ,ജെമിനി സർക്കസ് കമ്പനികളുടെ സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ന്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു കണ്ണൂർ സ്വദേശിയായ മൂർക്കോത്ത് ശങ്കരൻ. 1924 ജൂൺ 13 ന് തലശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ജനനം.

ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ശങ്കരൻ 1951 ൽ ആണ് ഗുജറാത്തിലെ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി സർക്കസ് തുടങ്ങിയത്. 

Advertising
Advertising

1977ൽ ജംബോ സർക്കസ് ആരംഭിച്ചു. 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.  ഇന്ന് രാവിലെ 10 മണി മുതല്‍ പൊതുദര്‍ശനം നടത്തും. ചൊവ്വാഴ്ച  പയ്യാമ്പലത്ത്‌ സംസ്കാരം നടക്കും. ഭാര്യ പരേതയായ ശോഭന; മക്കൾ: അജയ്, അശോക് ശങ്കർ,രേണു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News