സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയുമായി

Update: 2022-03-30 07:01 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും ചൊവ്വാഴ്ച 20 രൂപയുമായിരുന്നു കുറവുണ്ടായിരുന്നത്. ഇന്നലെ ഒരു പവന് 38,200 രൂപയായിരുന്നു വില. മാര്‍ച്ചിൽ ഇതുവരെ പവന് 760 രൂപയുടെ വര്‍ധനയാണുണ്ടായത്. 

മാർച്ച് ഒമ്പതിന് ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായിരുന്നത്. ഗ്രാമിന് 4670 രൂപയും പവന് 37360 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 72.10 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 576.80 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 721 രൂപയും ഒരു കിലോഗ്രാമിന് 72,100 രൂപയുമാണ് വില.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Contributor - Web Desk

contributor

Similar News