പിടിതരാതെ സ്വർണം;വിലയിൽ ഇടിവ്

ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്

Update: 2022-03-03 05:12 GMT
Editor : Dibin Gopan | By : Web Desk
Advertising

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം 800 രൂപ വർധിച്ച സ്വർണവില ഇന്ന് 320 രൂപ കുറഞ്ഞു. 37,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞദിവസം 38,000 കടന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

യുക്രൈൻ- റഷ്യ യുദ്ധം അടക്കമുള്ള ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ വില ഉയരാൻ ഇടയാക്കിയത് എന്നാണ് വിദഗ്ധർ പറയുന്നത്.

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വർണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തുകയും ചെയ്തു. പിന്നീട് സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News