സ്വർണക്കടത്ത് കേസ്; കന്നഡ നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു

2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ.

Update: 2022-02-03 08:06 GMT
Editor : abs | By : Web Desk
Advertising

നെടുമ്പാശേരി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നടി അക്ഷര റെഡ്ഡിയെ ഇഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ടതാണ് നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസ്.

2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്. മോഡൽ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News