സ്വർണക്കടത്ത്: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ സ്വദേശി മർഷീദിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2022-08-01 05:56 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ സ്വദേശി മർഷീദിനെയാണ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘാംഗങ്ങളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.

സംഭവത്തില്‍ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചിരുന്നു.. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ചില നിർണ്ണായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇർഷാദിനെ ഇത് വരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News