കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്നും ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്

Update: 2023-05-17 06:42 GMT

 മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്നും കസ്റ്റംസ് സ്വർണം പിടികൂടി. രണ്ട് കിലോയോളം തൂക്കം വരുന്ന ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദീൻ ഭാര്യ ഷമീന എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ സന്ദർശനം നടത്തി മടങ്ങി വരുമ്പോഴാണ് സ്വർണക്കടത്ത് ശ്രമം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News