തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്; 50 ശതമാനം പിന്നിട്ടു
കോർപ്പറേഷനിൽ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നിൽ. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്
Update: 2025-12-11 08:52 GMT
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു.
ജില്ലകളിൽ മലപ്പുറമാണ് മുന്നിൽ. കോർപ്പറേഷനിൽ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നിൽ. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്.
വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.
Watch Video Report