ശമ്പള കുടിശ്ശികയായി നല്‍കാനുള്ളത് 105 കോടി; കോവിഡ് മുന്നണിപ്പോരാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി

കേന്ദ്ര സർക്കാർ തുക അനുവദിച്ചില്ലെന്ന് കാട്ടി കൈ മലർത്തുകയാണ് സംസ്ഥാന സർക്കാർ

Update: 2022-05-18 02:31 GMT
Advertising

കോവിഡ് കാലത്ത് ജീവൻ മറന്ന് കോവിഡ് കാലത്ത് ജീവൻ മറന്ന് ജോലി ചെയ്ത മുന്നണി പോരാളികൾ ശമ്പള കുടിശ്ശികക്കായി സർക്കാരിന് മുന്നിൽ കൈ നീട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായി. 19,511 പേർക്കായി 105 കോടി രൂപയാണ് നൽകാനുള്ളത്. കേന്ദ്ര സർക്കാർ തുക അനുവദിച്ചില്ലെന്ന് കാട്ടി കൈ മലർത്തുകയാണ് സംസ്ഥാന സർക്കാർ. അറ്റൻഡർ ആയി തത്കാലിക ജോലി ഉണ്ടായിരുന്ന മണി ബാബുവിന് സ്ഥിര നിയമനം വാഗ്ദാനം ചെയ്താണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിളിച്ചത്.

ഒന്നര വർഷം കഴിഞ്ഞപ്പോൾ ജോലിയുമില്ല, പണിയെടുത്തതിന്റെ കൂലിയുമില്ല. മണിയുടെ അവസ്ഥയാണ് മിക്കവർക്കുമുള്ളത്. 2019 മെയ്‌, ജൂൺ മാസങ്ങളിലാണ് കോവിഡ് മുന്നണി പോരാളികളെ നിയമിച്ചത്. 6 മാസത്തെ ശമ്പള കുടിശ്ശിക നിൽക്കേ 2021 ഒക്ടോബറിൽ പിരിച്ചു വിട്ടു. പിന്നീട് ശമ്പള കുടിശ്ശികക്ക് വേണ്ടിയുള്ള സമരമായി.

ശമ്പള കുടിശ്ശിക നൽകുകയും തത്കാലിക ജോലി നൽകുകയും വേണമെന്ന ആവശ്യവുമായി ഇവർ ഇപ്പോഴും പടിക്ക് പുറത്ത് നിലപാണ്.ശമ്പള കുടിശ്ശികക്കായി സർക്കാരിന് മുന്നിൽ കൈ നീട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായി. 19,511 പേർക്കായി 105 കോടി രൂപയാണ് നൽകാനുള്ളത്. കേന്ദ്ര സർക്കാർ തുക അനുവദിച്ചില്ലെന്ന് കാട്ടി കൈ മലർത്തുകയാണ് സംസ്ഥാന സർക്കാർ. അറ്റൻഡർ ആയി തത്കാലിക ജോലി ഉണ്ടായിരുന്ന മണി ബാബുവിന് സ്ഥിര നിയമനം വാഗ്ദാനം ചെയ്താണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിളിച്ചത്.

ഒന്നര വർഷം കഴിഞ്ഞപ്പോൾ ജോലിയുമില്ല, പണിയെടുത്തതിന്റെ കൂലിയുമില്ല. മണിയുടെ അവസ്ഥയാണ് മിക്കവർക്കുമുള്ളത്. 2019 മെയ്‌, ജൂൺ മാസങ്ങളിലാണ് കോവിഡ് മുന്നണി പോരാളികളെ നിയമിച്ചത്. 6 മാസത്തെ ശമ്പള കുടിശ്ശിക നിൽക്കേ 2021 ഒക്ടോബറിൽ പിരിച്ചു വിട്ടു. പിന്നീട് ശമ്പള കുടിശ്ശികക്ക് വേണ്ടിയുള്ള സമരമായി. ശമ്പള കുടിശ്ശിക നൽകുകയും തത്കാലിക ജോലി നൽകുകയും വേണമെന്ന ആവശ്യവുമായി ഇവർ ഇപ്പോഴും പടിക്ക് പുറത്ത് നില്‍പ്പാണ്.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News