Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്. മൂന്ന് വര്‍ത്തേക്കായിരുന്നു സ്വകാര്യ ഇന്‍ഷുറന്‍ഡസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.
ഈ മാസം മെഡിസെപ്പ് പദ്ധതി അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. പുതിയ കരാറിൽ ഒപ്പിടുന്നതുവരെ ഇൻഷുറൻസ് കാലാവധി നീട്ടിയേക്കും.