എലപ്പുള്ളി മദ്യ പ്ലാന്റ് പുനരുജീവിപ്പിക്കാൻ നീക്കം ശക്തമാക്കി സർക്കാർ; ഒയാസിസിന്റെ അപേക്ഷ നാളെ പരി​ഗണിക്കും

എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് മദ്യ പ്ലാൻറ് നിർമിക്കാൻ അനുമതി നൽകുന്നതിൽ സിപിഐയും ആർജെഡിയും എതിർപ്പുയർത്തിയിരുന്നെങ്കിലും എൽഡിഎഫ് തള്ളുകയായിരുന്നു. ഇതോടെയാണ് പദ്ധതി പുനരുജീവിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്

Update: 2025-10-21 08:56 GMT

Photo: Special arrangement

പാലക്കാട്: എലപ്പുളളിയിലെ മദ്യ നിർമാണ പ്ലാന്റുമായി സർക്കാർ മുന്നോട്ട്. ഒയാസിസ് കമ്പനി നൽകിയ അപേക്ഷ ഏകജാലക ബോർഡ് പരിഗണിക്കും. യോഗ അജണ്ടയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് മദ്യ പ്ലാൻറ് നിർമിക്കാൻ അനുമതി നൽകുന്നതിൽ സിപിഐയും ആർജെഡിയും എതിർപ്പുയർത്തിയിരുന്നെങ്കിലും എൽഡിഎഫ് തള്ളുകയായിരുന്നു. ഇതോടെയാണ് പദ്ധതി പുനരുജീവിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. ഏകജാലക ക്ലിയറൻസ് ബോർഡിന് കമ്പനി നൽകിയ അപേക്ഷ നാളെ ചേരുന്ന യോ​ഗത്തിൽ പരിഗണിക്കും.

വിവിധ വകുപ്പുകളുടെ തടസ്സങ്ങൾ ഏകജാലക ക്ലിയറൻസിലൂടെ പരിഹരിക്കുകയാണ് ശ്രമം. കെട്ടിട നിർമാണ പെർമിറ്റ്, നിർമാണത്തിനുള്ള വൈദ്യുതി കണക്ഷന് അനുമതി എന്നിവയുടെ അപേക്ഷ യോഗത്തിൻ്റെ അജണ്ടയിൽ ഉണ്ട്. 5.89 ഏക്കർ കൃഷി ഭൂമിയാണ് തരം മാറ്റേണ്ടത്. ഇതിൽ മഴ വെള്ള സംഭരണി നിർമിക്കുമെന്നാണ് ഒയാസിസിൻ്റെ അപേക്ഷയിൽ ഉള്ളത്.

ഒപ്പം ഭൂപരിഷ്കരണ നിയമത്തിലും ഇളവ് നൽകണമെന്ന് കമ്പനി അപേക്ഷിച്ചിട്ടുണ്ട്. 29 ഏക്കറിൽ അധികം ഭൂമിയാണ് നിലവിൽ കമ്പനിയുടെ കൈവശം ഉള്ളത്. റവന്യ, കൃഷി വകുപ്പുകളുടെ എതിർപ്പ് നിൽക്കുമ്പോഴാണ് വ്യവസായ വകുപ്പിൻ്റെ നീക്കം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News