'ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാകാത്തത് സർക്കാരിന്റെ പരാജയം': സംസ്ഥാന സർക്കാരിനെതിരെ ജി. സുധാകരൻ

''രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താൻ ഉദ്യോഗസ്ഥരുടെ സഹായം വേണം''

Update: 2025-08-06 04:34 GMT
Editor : rishad | By : Web Desk

ആലപ്പുഴ: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ.

ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണ്. ഉദ്യോഗസ്ഥരുടെ ചെറിയ ശതമാനം കുറ്റങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ. രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താനും ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും മലയാള മനോരമ പത്രത്തിലെഴുതിയ ലേഖനത്തിൽ ജി സുധാകരൻ വിമർശിച്ചു.

'12 വര്‍ഷത്തെ ശമ്പളകുടിശിക കിട്ടാനായി ഒരു അധ്യാപിക അനുഭവിച്ച ദുരിതത്തിനിടയില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ ഏറെ പറഞ്ഞിട്ടും ആ മരണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു'- ജി സുധാകരന്‍ പറഞ്ഞു.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News