'ആ അസമയം ഏത്?'; വെടിക്കെട്ട് നിരോധനത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

വിധിക്കെതിരെ വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Update: 2023-11-06 05:27 GMT

കണ്ണൂർ: വെടിക്കെട്ട് നിരോധനത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. തുടചർ നടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിധിക്കെതിരെ വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, വെടിക്കെട്ടുകൾ സംസ്കാരത്തിന്റെ ഭാഗമാണെന്നും ആ അസമയം ഏതെന്ന് കോടതി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഓരോ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി വെടിക്കെട്ട് നടത്തിവരുന്ന സമയങ്ങളുണ്ട്. ഈ ചടങ്ങ് പുനഃസ്ഥാപിക്കുക തന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News