ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവർക്ക് സംവരണ വിഭാഗത്തിൽ അപേക്ഷിക്കാം

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കൊപ്പം സഹായിയായി ഒരാൾ കൂടി വേണം. ഒരു കവറിൽ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കിൽ രണ്ട് സഹായികളെയും അനുവദിക്കും.

Update: 2021-12-14 13:46 GMT

2022ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവർക്ക് നേരത്തെയുളള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കൊപ്പം സഹായിയായി ഒരാൾ കൂടി വേണം. ഒരു കവറിൽ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കിൽ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, മക്കൾ, മരുമക്കൾ, പേരമക്കൾ, സഹോദരപുത്രൻ, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അപേക്ഷകർ കൂടിയാൽ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News