കേന്ദ്ര ഇടപെടൽ കാത്ത് 17 സ്വകാര്യ ഗ്രൂപ്പുകള്‍; 1,275 പേരുടെ ഹജ്ജ് തീര്‍ത്ഥാടനം ആശങ്കയില്‍

സൗദി സര്‍ക്കാരിന് തീർഥാടകരുടെ വിവരങ്ങൾ നൽകാനുള്ള സമയപരിധി അവസാനിച്ചതിനാൽ ഇനി ഹജ്ജ് യാത്ര നടക്കുമോ എന്ന ആശങ്ക തുടരുകയാണ്

Update: 2023-06-20 02:24 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: 17 സ്വകാര്യ ഗ്രൂപ്പുകൾ വഴി തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകി സുപ്രിംകോടതി ഉത്തരവ് വന്നെങ്കിലും യാത്ര സംബന്ധിച്ച് ആശങ്കകൾ തുടരുന്നു. സൗദി സര്‍ക്കാരിന് തീർഥാടകരുടെ വിവരങ്ങൾ നൽകാനുള്ള സമയപരിധി അവസാനിച്ചതിനാൽ ഇനി ഹജ്ജ് യാത്ര നടക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. വിഷയത്തിൽ കേന്ദ്ര സർക്കാറിന്‍റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ 1,275 പേർക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടമാകും.

രാജ്യത്തുടനീളമുള്ള 17 ഹജജ് ഗ്രൂപ്പുകൾ തീർഥാടകരെ കൊണ്ടുപോകുന്നത് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഈ ഏജൻസികൾക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. തുടർന്ന് ഹജ്ജ് തീർഥാടകരും ഏജൻസികളും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തീർഥാടകരുടെ പ്രയാസം ഒഴിവാക്കാനായി 17 ഏജൻസികൾക്കും ഹജ്ജ് യാത്രയ്ക്ക് കോടതി അനുമതി നൽകുകയായിരുന്നു.

ഡല്‍ഹി കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തീർഥാടകർ പണം നൽകിയ ഏജൻസികള്‍ വഴി യാത്രനടത്താൻ അനുമതി നൽകുകയായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ആയിരത്തിലേറെപ്പേരുടെ ഈ വർഷത്തെ ഹജ്ജ് എന്ന സ്വപ്നം നടക്കാതെ പോകും.

Full View

യാത്ര പ്രതിസന്ധി നേരിടുന്നതിൽ കേരളത്തിൽനിന്നുള്ള തീർഥാടകരാണ് കൂടുതൽ. 750 മലയാളികളാണ് ഹജ്ജിനായി തയാറായി കാത്തിരിക്കുന്നത്. 23നാണ് കേരളത്തിൽനിന്നുള്ള അവസാന ഹജ്ജ് വിമാനം. അതിനുമുന്‍പായി എല്ലാ നടപടികളും ഹജ്ജ് മന്ത്രാലയം പൂർത്തീകരിക്കേണ്ടതുണ്ട്.

Summary: Despite a Supreme Court order allowing pilgrims to perform Hajj through 17 private groups, concerns about the journey remain. 1,275 people will lose the opportunity to perform Hajj if the central government does not intervene immediately in the matter.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News