മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ ഹമാസ്, ഇസ്രായേൽ സംഘങ്ങൾ കെയ്‌റോ വിട്ടു

റഫ ആക്രമണ പദ്ധതിയിൽ നിന്ന്​ പി​റകോട്ടില്ലെന്ന ഇസ്രായേൽ നിലപാടാണ്​ ചർച്ചക്ക്​ തിരിച്ചടിയായത്

Update: 2024-05-10 01:45 GMT
Editor : Anas Aseen | By : Web Desk
Advertising

ദുബൈ: മധ്യസ്ഥ ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതോടെ ഹമാസ്,ഇസ്രായേൽ സംഘങ്ങൾ കെയ്‌റോവിട്ടു. റഫ ആക്രമണ പദ്ധതിയിൽ നിന്ന്​ പി​റകോട്ടില്ലെന്ന ഇസ്രായേൽ നിലപാടാണ്​ ചർച്ചക്ക്​ തിരിച്ചടിയായത്​. ഹമാസ്​, ഇസ്രായേൽ സംഘങ്ങൾ കെയ്‌റോയിൽ നിന്ന്​ മടങ്ങി.

റഫ ആക്രമണമാണ് ചർച്ച പരാജയപ്പെടാൻ കാരണമായതെന്നും കരാർ നിർദേശങ്ങളിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ഹമാസ് നേതാവ് ഇസ്സത്ത് അൽ റഷീഖ് അറിയിച്ചു. റഫയിൽ ആക്രമണം തുടരാൻ ഇസ്രായേൽ യുദ്ധക്കാബിനറ്റ്​ തീരുമാനിച്ചതും കൈറോ ചർച്ചക്ക് തിരിച്ചടിയായി.

റഫ ആക്രമണത്തിന് ആയുധങ്ങൾ കൈമാറില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡ​െൻറ പ്രതികരണത്തിൽ ശക്​തമായ എതിർപ്പുമായി നെതന്യാഹു ഉൾപ്പെടെ ഇസ്രായേൽ നേതാക്കൾ. ഇന്ന്​ ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. സ്വന്തം നിലക്കു തന്നെ ഹമാസിനെ അമർച്ച ചെയ്യാൻ ഇസ്രാ​യേലിനാകുമെന്ന്​ അമേരിക്കക്കുള്ള പരോക്ഷ മുന്നറിയി​പ്പെന്നോണം നെതന്യാഹു പറഞു. ഹമാസിനെ പിന്തുണക്കുന്ന നിലപാടാണ്​ ബൈഡൻ സ്വീകരിക്കുന്നതെന്ന്​ മന്ത്രി ബെൻ ഗവിർ കുറ്റപ്പെടുത്തി.

എന്നാൽ വടക്കൻ അതിർത്തിയിൽ ഹിസ്​ബുല്ലയെ നേരിടാൻ യു.എസ്​ പിന്തുണ അനിവാര്യമാണെന്ന നിലപാടിലാണ്​ ഗാൻറ്​സ്​ ഉൾപ്പെടെ ചില മന്ത്രിമാരും സൈനിക നേതൃത്വവും. ഇസ്രായേലിനുള്ള ആയുധ കൈമാറ്റത്തിൽ അന്തിമ തീരുമാനമായില്ലെന്ന്​ ​​ പെൻറഗൺ. വ്യാപക ആക്രമണം ഇല്ലാതെ ഹമാസിനെ അമർച്ച ചെയ്യാനുളള ചില നിർദേശങ്ങൾ ഇസ്രായേലിന്​ നേരത്തെ കൈമാറിയതായും പെൻറഗൺ നേതൃത്വം.

ഗസ്സ തീരത്ത്​ അമേരിക്ക മുൻകൈയെടുത്ത്​ നിർമിച്ച താൽക്കാലിക തുറമുഖം ലക്ഷ്യമിട്ടുള്ള ആദ്യ കപ്പൽ സെപ്രസിൽ നിന്ന്​ പുറപ്പെട്ടു. തുറമുഖം മുഖേനയുള്ള സഹായവിതരണം ഹമാസ്​ തടയില്ലെന്നാണ്​ പ്രതീക്ഷയെന്ന്​ അമേരിക്ക പ്രതികരിച്ചു.

അതേ സമയം മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ വ്യക്താക്കി. 50 സ്​പാനിഷ്​ സർവകലാശാലകൾ ഇസ്രായേൽ യൂനിവേഴ്​സിറ്റികളുമായുള്ള ബന്​ധം വിഛേദിച്ചു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്​ തെൽ അവീവിൽ ബന്ദികളുടെ ബന്​ധുക്കളുടെ പ്രതിഷേധം ഇന്നലെയും തുടർന്നു. വിവിധ രാജ്യങ്ങളിലുള്ള സർവകലാശാലയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധവും തുടരുകയാണ് .

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News