ഹരിത ഭാരവാഹികളെ ലീഗ് സംസ്ഥാന കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും

ആയിശാ ബാനു, ഷഹീദ റാഷിദ്, റുമൈസ റഫീഖ്, നജ് വ ഹനീന എന്നിവരെയാണ് പ്രധാന പദവികളിലേക്ക് പരിഗണിക്കുന്നത്

Update: 2021-09-09 02:06 GMT

ഹരിത സംസ്ഥാന ഭാരവാഹികളെ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും. ആയിശാ ബാനു, ഷഹീദ റാഷിദ്, റുമൈസ റഫീഖ്, നജ് വ ഹനീന എന്നിവരെയാണ് പ്രധാന പദവികളിലേക്ക് പരിഗണിക്കുന്നത്. നിലവിലെ ഹരിത നേതൃത്വവുമായി സഹകരിച്ച് നിന്നവരെ പ്രധാന പദവികളിലേക്ക് പരിഗണിക്കേണ്ടന്നാണ് തീരുമാനം.

വളരെ പെട്ടെന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചതിന് ശേഷമാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ ലീഗ് പിരിച്ചു വിട്ടത്. പിരിച്ച് വിട്ട കമ്മിറ്റിയിലെ സംസ്ഥാന ട്രഷററായിരുന്ന ആയിശ ബാനുവോ, മുൻ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നജ്‍വ ഹനീനയോ സംസ്ഥാന പ്രസിഡന്‍റാകാനാണ് സാധ്യത. ജനറൽ സെക്രട്ടറിയടക്കമുള്ള പ്രധാന പദവികളിലേക്ക്  സംസ്ഥാന ഭാരവാഹിയായിരുന്ന ഷഹീദ റാഷിദ്, കണ്ണൂർ ജില്ലാ പ്രസിഡന്‍റ് റുമൈസ റഫീഖ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തോട് ആലോചിച്ചതിന് ശേഷം പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കാനാണ് ലീഗ് തീരുമാനം.

സംസ്ഥാന ഭാരവാഹികളായിരുന്ന മുഫീദ തസ്നിയേയും നജ്മ തബ്ഷീറയേയും പിന്തുണച്ചിരുന്ന ആരേയും പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരേണ്ടന്നാണ് തീരുമാനം. അതേസമയം തുടർ നടപടികൾ തീരുമാനിക്കാൻ പുറത്താക്കപ്പെട്ട ഹരിത നേതാക്കൾ ഇന്ന് യോഗം ചേരുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News