'ഹാരിസ് ചിറക്കല്‍ കേരളത്തിന്റെ കഫീൽ ഖാൻ, ധീരതയെ അഭിനന്ദിക്കാതെ വയ്യ': പി.കെ ഫിറോസ്
അച്ചടക്ക നടപടി കൊണ്ട് ഇത്തരം ഡോക്ടർമാരുടെ വായ മൂടിക്കെട്ടാമെന്ന് സർക്കാർ വിചാരിക്കുന്നുവെങ്കിൽ കഫീൽഖാന് പിന്തുണ നൽകിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പവും നിലയുറപ്പിക്കുമെന്നും പി.കെ ഫിറോസ്
കോഴിക്കോട്: യോഗി ആദിത്യനാഥിൻ്റെ ആശുപത്രികളുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ പോലെ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ ദയനീയാവസ്ഥ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഡോക്ടർ ഹാരിസ് ചിറക്കലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
'കഫീൽ ഖാന്, യോഗി ആദിത്യനാഥ് സമ്മാനിച്ചത് ജയിലറയാണെങ്കിൽ ഇടതുപക്ഷ അനുഭാവി കൂടിയായ ഹാരിസ് ചിറക്കലിന് അച്ചടക്ക നടപടിയുടെ ഭീഷണിയാണ് സർക്കാർ മുന്നോട്ട് വെച്ചത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറക്കലിൻ്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ''- ഫേസ്ബുക്ക് പോസ്റ്റില്‍ പി.കെ ഫിറോസ് പറഞ്ഞു.
അച്ചടക്ക നടപടി കൊണ്ട് ഇത്തരം ഡോക്ടർമാരുടെ വായ മൂടിക്കെട്ടാമെന്ന് സർക്കാർ വിചാരിക്കുന്നുവെങ്കിൽ കഫീൽഖാന് പിന്തുണ നൽകിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പവും നിലയുറപ്പിക്കുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തിൻ്റെ കഫീൽ ഖാൻ
യോഗി ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ ആശുപത്രികളുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ പോലെ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ ദയനീയാവസ്ഥ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഡോക്ടർ ഹാരിസ് ചിറക്കൽ. കഫീൽ ഖാന് യോഗി ആദിത്യനാഥ് സമ്മാനിച്ചത് ജയിലറയാണെങ്കിൽ ഇടതുപക്ഷ അനുഭാവി കൂടിയായ ഹാരിസ് ചിറക്കലിന് അച്ചടക്ക നടപടിയുടെ ഭീഷണിയാണ് സർക്കാർ മുന്നോട്ട് വെച്ചത്.
സമ്മർദ്ധത്തെ തുടർന്ന് ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും ഒടുവിൽ മാധ്യമങ്ങളോട് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറക്കലിൻ്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ. അച്ചടക്ക നടപടി കൊണ്ട് ഇത്തരം ഡോക്ടർമാരുടെ വായ മൂടിക്കെട്ടാമെന്ന് സർക്കാർ വിചാരിക്കുന്നുവെങ്കിൽ കഫീൽഖാന് പിന്തുണ നൽകിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പവും നിലയുറപ്പിക്കും.