ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്തു

നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെയാണ് കേസെടുത്തത്

Update: 2026-02-09 03:24 GMT

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. തായ്‌വാൻ പൗരയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുൻപ് നടന്ന അതിക്രമത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിലായാണ് പരാതി ലഭിച്ചത്.

നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെയാണ് കേസെടുത്തത്. ബിനാലെയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞ കൂടിയായ തായ്‍വാൻ സ്വദേശിനിയെ ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽവച്ചാണ് സുമിത് പരിചയപ്പെടുന്നത്. രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു.

Advertising
Advertising

പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസിൽ കയറി. കായൽ കാഴ്ചകൾ കണ്ടിരിക്കെ സുമിത് കലാകാരിയോട് മോശമായി പെരുമാറുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയ കലാകാരി തായ്‌വാനിൽ എത്തിയശേഷമാണ് പരാതി നൽകിയത്. സുമിത്തിന്റെ ഫോൺനമ്പറും മറ്റ് തെളിവുകളുമെല്ലാം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News