പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്

Update: 2026-02-20 00:57 GMT

കോഴിക്കോട്: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് ഉണ്ടായ സംഭവത്തിന് സമാനമായ അനുഭവം നേരിടേണ്ടിവന്ന കോഴിക്കോട്ടെ ഹർഷിനയും സമരത്തിനിറങും. ഇന്ന് രാവിലെ 10 ന് കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിൽ പങ്കെടുക്കും. ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവെച്ച കത്രിക കുടുങ്ങിയ ഹർഷിനയെ അത് പുറത്തെടുത്ത ശേഷവും രോഗങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് ഹർഷിന മുൻപും പല ഘട്ടങ്ങളിലായി സമരത്തിനിറങ്ങിയിരുന്നു. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News