പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമർശം; പരാതിക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു

യൂട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Update: 2021-11-05 01:31 GMT
Advertising

വിദ്വേഷ പ്രസംഗത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ അന്വേഷണം ആരംഭിച്ചു. പാലാ കോടതിയുടെ നിർദേശ പ്രകാരം മതസ്പർദയടക്കമുള്ള അഞ്ച് വകുപ്പുകളിലാണ് കടുത്തുരുത്തി പൊലീസ് അന്വേഷണം നടത്തുന്നത്. ഐ.പി.സി 153 എ, 153 ബി, 295 എ, 505 (2,3) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ പരാതിക്കാരനിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഓൾ ഇന്ത്യ ഇമാം കൗണ്‍സില്‍ ജില്ല പ്രസിഡന്റ് അസീസ് മൗലവിയാണ് പരാതിക്കാരൻ. കുറവിലങ്ങാട് പള്ളിയിൽ പാലാ ബിഷപ്പ് നടത്തിയ പ്രസംഗം മതസ്പര്‍ദ വളുർത്തുന്നതാണെന്നാണ് പരാതിക്കാരന്റെ മൊഴി.

യൂട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനായി സർക്കാരിന്റെ അനുമതിയും തേടും. തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയാൽ അറസ്റ്റും ഉണ്ടായേക്കും.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News