വിദ്വേഷ പ്രസംഗക്കേസ്; പി സി ജോർജിന് വീണ്ടും നോട്ടീസയച്ച് പൊലീസ്

നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹരജി പിൻവലിച്ചിരുന്നു

Update: 2022-06-04 02:34 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന് വീണ്ടും നോട്ടീസയച്ച് പൊലീസ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഹാജരാകണമെന്ന് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. ഇന്നലെയാണ് നോട്ടീസ് നൽകിയത്.

അതേസമയം, ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിക്കില്ല. തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കാണാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.വിദ്വേഷ പ്രസംഗത്തിൽ ജാമ്യത്തിലിറങ്ങിയ ശേഷം തൃക്കാക്കരയിൽ പി.സി ജോർജ് നടത്തിയ പ്രസ്താവനകൾ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ജാമ്യ ഉപാധി ലംഘിച്ചിട്ടുണ്ടോ എന്നായിരുന്നു പരിശോധന. പത്രസമ്മേളനം അടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സൈബർ പൊലീസിൻറെ സഹായത്തോടെയായിരുന്നു ദൃശ്യങ്ങളുടെ പരിശോധന. ഇതിനിടെയാണ് തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കാണാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിക്കുന്നത്.

നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹരജി പിൻവലിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിൻറെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നൽകിയത്. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിൻവലിക്കുന്നതെന്ന് പി.സി ജോർജ് അറിയിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതിൽ അനുവദിച്ച ജാമ്യമാണ് വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പിന്നീട് റദ്ദാക്കിയത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News