മന്ത്രി ആന്റണി രാജുവിന്‍റെ വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി

ആന്‍റണി രാജു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

Update: 2022-08-25 11:53 GMT

തൊണ്ടിമുതലില്‍ ക്യത്രിമം കാണിച്ചെന്ന കേസില്‍ ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്‍റെ വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി. ആന്‍റണി രാജു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഹരജിയിൽ തുടര്‍നടപടികള്‍ ഈ മാസം മൂന്നിന് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചുള്ള കേസിൽ മന്ത്രിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

മയക്കുമരുന്നു കേസിലെ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്, തനിക്കെതിരെ നടപടിക്രമം പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഹരജിയില്‍ ആന്റണി രാജു വ്യക്തമാക്കിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News