'പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും'; കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതിൽ എതിർപ്പറിയിച്ച് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍

കേരളം മാത്രമാണ് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാതിരിക്കുന്നത്

Update: 2022-04-24 03:38 GMT
Advertising

തിരുവന്തപുരം: രാജ്യത്ത് കോവിഡ് കണക്കുകൾ വർധിക്കുമ്പോഴും കേരളത്തിലെ കണക്ക് പ്രസിദ്ധീകരിക്കാത്തതിൽ എതിർപ്പറിയിച്ച് ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർ. നാലാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുമ്പോഴും കണക്ക് വ്യക്തമാക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ആക്ഷേപം.

സംസ്ഥാനത്തും വൈകാതെ കോവിഡ് കേസുകൾ വർധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ. ആ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്. കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, മരണം, കഴിഞ്ഞ ആഴ്ചയിലെ കേസുമായുള്ള താരതമ്യം എന്നിവ ഒന്നും ലഭ്യമല്ലാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നാണ് ആക്ഷേപം.

കേരളം മാത്രമാണ് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാതിരിക്കുന്നത്. പ്രതിദിന രോഗികൾ ശരാശരി ഇരുനൂറിൽ താഴെയായതിനാൽ കണക്ക് കേന്ദ്രത്തിന് മാത്രം നൽകിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുമ്പോഴും യാതൊരു പരിശോധനയുമില്ലാതെയാണ് ആളുകൾ അതിർത്തി കടന്നെത്തുന്നത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒക്കെ പിൻവലിച്ചു കൊണ്ട് ഏപ്രിൽ ഏഴിന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News