കോഴിക്കോട് വിലങ്ങാട് കനത്ത മഴ; പുഴയിൽ മഴവെള്ളപാച്ചിൽ

കനത്തമഴയില്‍ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി

Update: 2025-05-29 05:53 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ തുടരുന്നു. പുഴയില്‍  മലവെള്ളപാച്ചിലുണ്ടാകുകയും ക്രമാതീതമായി ജലനിരപ്പ്കൂടുകയും ചെയ്തു.വനമേഖലയിൽ ഉൾപ്പെടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജില്ലയിലെ പ്രധാന ജല സംഭരണിയായ വിഷ്ണുമംഗലം ബണ്ടിലും ജല നിരപ്പ് ഉയർന്നു.

കനത്തമഴയില്‍ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. തുടർച്ചായി ഉണ്ടായ മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവുമാണ് വെള്ളക്കെട്ടിനു കാരണം. തിരുവാർപ്പ് , അയ്മനം, വിജയപുരം , കുമരകം പഞ്ചായത്തുകളിലും കോട്ടയം നഗരസഭ പരിധിയിൽ ഉൾപ്പെട്ട കാരപ്പുഴ , ഇല്ലിക്കൽ എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്.

Advertising
Advertising

കോട്ടയം - കുമരകം റോഡിൽ പലയിടത്തും റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ട്. ജില്ലയില്‍ 15 ക്യാമ്പുകളിലായി 62 കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മാറി. മലയോര മേഖയിലും ഇടവിട്ട് മഴ ശക്തമാണ്. ഇന്നലെ വൈകീട്ട് മരം വീണ്നിരവധി വീടുകൾക്ക് കേടുപാടു പറ്റി. ജില്ലയിൽ വൈദ്യുതി തടസവും നേരീടുന്നുണ്ട്. മീനച്ചിൽ , മണിമല , മൂവാറ്റുപ്പുഴയാർ എന്നി നദികൾ പലയിടത്തും കരകവിഞ്ഞു.

അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി,കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News