നിയുക്ത മന്ത്രി പി രാജീവിന് ആശംസയുമായി ഹൈബി ഈഡന്‍ എം.പി

2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് എതിരായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു പി രാജീവ്

Update: 2021-05-19 11:05 GMT
Editor : Suhail | By : Web Desk

രണ്ടാം പിണറായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പി രാജീവിന് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പി. നാടിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് വലിയ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'എറണാകുളം ജില്ലയിൽ നിന്നും മന്ത്രിയായി ചുമതയേൽക്കുന്ന ശ്രീ. പി രാജീവിന് അഭിനന്ദനങ്ങൾ.. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിന്റെ വികസന നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുവാൻ ആദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'.- ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് എതിരായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു പി രാജീവ്. എറണാകുളം മണ്ഡലത്തില്‍ നിന്നും പി രാജീവിനെ ഒന്നര ലക്ഷത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് അന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റിലെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലല്‍ നിന്ന് മുന്‍ മുസ്‍ലിം ലീഗ് എം.എല്‍.എ വി ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ അബ്ദുല്‍ ഗഫൂറിനെ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പടുത്തിയാണ് പി രാജീവ് അസംബ്ലിയിലെത്തുന്നത്.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News