'സ്വാധീനശക്തിയുള്ളയാളായതിനാൽ അന്വേഷണത്തെ സ്വാധീനിക്കും': സ്വര്‍ണക്കൊള്ള കേസിൽ പത്മകുമാര്‍ ഉൾപ്പെടെ മൂന്നുപേരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

സാധാരണ കേസായി കാണാനാവില്ലെന്നും കോടതി

Update: 2026-01-21 12:02 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിപ്പകര്‍പ്പ് പുറത്ത്. സാധാരണ കേസായി കാണാനാവില്ലെന്നും അതീവ ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി.

എ. പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. സ്വാധീനശക്തിയുള്ളയാളായതിനാൽ അന്വേഷണത്തെ സ്വാധീനിക്കാെന്നും കോടതി. പത്മകുമാർ, മരാരി ബാബു, ​ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആസൂത്രിതവും കൂട്ടത്തോടെയുമുള്ള കൊള്ളയാണ് നടന്നത്. തൊണ്ടിമുതൽ പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ജാമ്യം നൽകാൻ ആവില്ലെന്നും കോടതി.

Advertising
Advertising

കെ.പി.ശങ്കർദാസിനെതിരെ  ഹൈക്കോടതി വീണ്ടും രംഗത്തെത്തി. ആശുപത്രിയിൽ തുടരാൻ ഗുരുതര രോഗമുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദ്ദേശം. വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 27ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ. 

ഡിസംബര്‍ 5 മുതല്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. കേസിൽ പ്രതി ആയ ശേഷം പെട്ടെന്ന് ചില അസുഖങ്ങൾ കാരണം അദ്ദേഹത്തിൻറെ തന്നെ ഇഷ്ടാനുസരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ല. ആശുപത്രിയിൽ വെച്ച് നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ എസ് ഐ ടി അത് ചെയ്തില്ല.  ചികിത്സ തടസ്സപ്പെടുത്താതെ ഇപ്പോൾ ചെയ്തത് പോലെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ അത് വൈകിപ്പിച്ചു. ശങ്കർ ദാസിന്റെ മകൻ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നത് കോടതിക്ക് ബോധ്യമുണ്ടെന്നും വിധിയിൽ.

അതേസമയം,   ദ്വാരപാലക ശിൽപ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.

ഒൻപത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, കേരളം വിട്ടുപോകരുത്, അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഇടപെടരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ. കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിലേക്ക് വഴിവെച്ചതെന്നാണ് കോടതി ഉത്തരവ്.

90 ദിവസമായിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപക്കേസിൽ പോറ്റി അറസ്റ്റിലായത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളായ എ. പത്മകുമാർ, ബി.മൂരാരി ബാബു, നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. വിധി പിന്നീട് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News