ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

എസ്ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം

Update: 2025-12-30 06:48 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തിൽ രണ്ട് സിഐമാർകൂടി സംഘത്തിൽ പങ്കാളികളാകും.

അതേസമയം, ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി. മണിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഡി മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി.

മണിയുടെ സഹായികളായ ശ്രീകൃഷ്ണൻ, ബാലമുരുകൻ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് മണി ചെയ്തത്. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

അതേസമയം, എ. പത്മകുമാറിന്റെ റിമാൻഡ് റിമാൻഡ് കാലാവധി കോടതി നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാൻഡ് ചെയ്തത്. പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ  ജനുവരി 7ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News