വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി: പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്

എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നല്‍കിയ ഹരജിയിൽ രണ്ടു മാസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിർദേശം

Update: 2025-06-10 13:19 GMT

കൊച്ചി: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നല്‍കിയ ഹരജിയിൽ രണ്ടു മാസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിർദേശം. തെരഞ്ഞെടുപ്പ് സമയത്ത് ലഭ്യമാക്കിയ രേഖകളിൽ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പൂർണമായി നൽകിയില്ല എന്നതുൾപ്പെടെ ആരോപിച്ചായിരുന്നു ഹരജി. നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് നവ്യ ഹരിദാസ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ​ഗാന്ധിക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്.

പ്രിയങ്ക ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വലിയ ആക്ഷേപങ്ങളുയർത്തി ബിജെപി രം​ഗത്തെത്തിയിരുന്നു. മുന്നെ പ്രിയങ്ക ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പ്രിയങ്കയുടെ നാമനിർദോ‌ശ പത്രിക തന്നെ സ്വീകരിക്കാൻ പാടില്ലായിരുന്നു. മാത്രമല്ല ഈ വിജയം റദ്ദാക്കണമെന്നുൾപ്പടേയുള്ള ആവശ്യങ്ങളാണ് നവ്യ ഉയർത്തിയത്.

ക്രിസ്‍മസ് അവധിക്ക് മുമ്പായിരുന്നു നവ്യ ഹരിദാസ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News