കൊച്ചിയിലെ ഗതാഗതക്കുരുക്ക്; പൊലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

തിരക്കേറിയ സമയങ്ങളിൽ സിഗ്നൽ ഓഫ് ചെയ്യാനും നിർദേശം

Update: 2025-08-28 06:35 GMT
Editor : Lissy P | By : Web Desk

representative image

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിൽ പൊലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളിൽ സിഗ്നൽ ഓഫ് ചെയ്യാൻ ഹൈക്കോടതി നിർദേശം. രാവിലെ 8:30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7:30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് നിർദേശം. ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ പൊലീസുകാര്‍   ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, സ്വകാര്യ ബസുകളുടെ സമയക്രമത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദേശിച്ചിട്ടും തുടർനടപടികൾ ഉണ്ടായില്ല . ഇത് മനപ്പൂർവമായ കോടതിയലക്ഷ്യമാണെന്ന് കോടതി വിമർശിച്ചു. സെപ്റ്റംബർ 29ന് യോഗം തീരുമാനിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും സെപ്റ്റംബർ 10നകം യോഗം ചേരണമെന്നും ഇല്ലെങ്കിൽ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവൽ ആവശ്യപ്പെട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News