'റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല' ; ഒരാഴ്ചക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കര ടോൾ നിർത്തുമെന്ന് ഹൈക്കോടതി
ദേശീയ പാത അതോറിറ്റിക്ക് ഗുരുതര അലംഭാവമാണെന്നും കോടതി വിമർശിച്ചു
Update: 2025-07-09 08:27 GMT
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്.
തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളിൽ കാര്യമില്ല. ദേശീയ പാത അതോറിറ്റിക്ക് ഗുരുതര അലംഭാവമാണെന്നും കോടതി വിമർശിച്ചു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.ഹരജി അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.