'കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും, ടീസര്‍ പിൻവലിക്കണം'; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതി

ജസ്റ്റിസ്‌ ബെച്ചു കുര്യന്‍റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്

Update: 2026-02-24 07:45 GMT

കൊച്ചി: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി നാളെ സിനിമ കാണും. കേരള സ്റ്റോറി ടീസർ പിൻവലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സിനിമ ഒരു കലയാണെന്നും സാധാരണഗതിയിൽ സിനിമയുടെ വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത് എന്നാൽ ഇൻസ്പെയർ ബൈ ട്രൂ സ്റ്റോറീസ് എ ന്നതിൽ പ്രശ്നമുണ്ട് , ദി കേരള സ്റ്റോറി എന്ന ടൈറ്റിലും വാസ്തവ വിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

Advertising
Advertising

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്നു നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. തീവ്രവാദത്തിന്‍റെയും മതപരിവർത്തനത്തിന്‍റെ നാടാണ് കേരളം എന്ന് മുദ്ര കുത്താൻ സിനിമ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹരജിയിലെ വാദം . ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ നാളെ സിനിമ കാണും.

 ഹരജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട് . ചിത്രത്തിന്‍റെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി ഹരജി നൽകിയത്.

കേരളത്തെ കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സിനിമ. തീവ്രവാദത്തിന്‍റെയും മതപരിവർത്തനത്തിന്‍റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ സിനിമ ശ്രമിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News