കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വിതരണത്തിന്; 10 രൂപയാകും വില

സർക്കാരിന് കീഴിലെ ഹില്ലി അക്വ കുടിവെള്ളമാണ് KL-15 എന്ന പേരിൽ കെഎസ്ആര്‍ടിസി നൽകുന്നത്

Update: 2026-02-24 07:54 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടൻ വിതരണം ആരംഭിക്കും. സർക്കാരിന് കീഴിലെ ഹില്ലി അക്വ കുടിവെള്ളമാണ് KL-15 എന്ന പേരിൽ കെഎസ്ആര്‍ടിസി നൽകുന്നത്. 10 രൂപ നിരക്കിലാണ് കുടിവെള്ളം ബസുകളിലും ഡിപ്പോകളിലും വിൽപന നടത്തുക.

കെഎസ്ആര്‍ടിസി കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News